How to Find True love

How To Find True Love 


എന്താണ് യഥാർത്ഥ പ്രണയം? വാക്കുകൾ കൊണ്ട്  പ്രണയം എന്താണെന്ന് വിവരിക്കാൻ പ്രയാസമാണ്, കാരണം അതിൻ്റെ  ഊഷ്മളത, ആർദ്രത, അഭിനിവേശം, ഒന്നും തന്നെ വാക്കുകളിൽ വർണ്ണിക്കാൻ സാധിക്കുന്നതല്ല
പലർക്കും  പ്രണയം എന്നത്  അത്തരത്തിലുള്ളവയാണ്, എന്നാൽ അത് വിവരിക്കാൻ പറ്റില്ലെങ്കിലും, യഥാർത്ഥ പ്രണയം എന്താണെന്നും യഥാർത്ഥ പ്രണയത്തിന് സ്വഭാവ സവിശേഷതകളും ഘടകങ്ങളും എന്താണെന്നും അറിയാനുള്ള വഴികളുണ്ട്. 
  
നിങ്ങളുടെ പ്രണയിനി നിങ്ങളെ ചതിക്കുമോ എന്നറിയാൻ, 

 1. വിശ്വാസം

അവൾ നിങ്ങളെ അതിയായി വിശ്വസിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അവൾ നിങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്നു എന്നാണ്, ഉദാഹരണം നിങ്ങൾക്ക് പണമോ മറ്റോ അത്യാവശ്യ ഘട്ടത്തിൽ തന്നു സഹായിക്കുന്നു, അങ്ങനെ പലതും, എന്നുവെച്ച് നിങ്ങൾ അത് മൊതെലെടുക്കുവാൻ പാടില്ല. അവൾ നിങ്ങളുടെ പ്രണയിനി ആണ്. നിങ്ങൾ ഇതൊക്കെ പരമാവധി മുതലെടുത്താൽ ബന്ധം തകരാറിലാവാൻ സാധ്യത ഉണ്ട്.  

2. കെയറിംഗ് 

അവൾ എപ്പോഴും നിങ്ങളുടെ കാര്യങ്ങൾ  ശ്രദ്ധിക്കുന്നു, നിങ്ങൾക്ക് ഒരു പ്രശ്നം വരുമ്പോൾ അവളും വാചാലയാകുന്നു, ഏത് കാര്യത്തിനും അവൾ നിങ്ങളെ ഉപദേശിക്കുന്നു , ഇതൊക്കെ അതിൻ്റെ ലക്ഷണങ്ങളാണ്.. നിങ്ങൾ അവളെ അങ്ങോട്ട്  വിളിക്കാതെ തന്നെ (ഫോൺ) അവൾ നിങ്ങളെ വിളിക്കുന്നു..

3.  നിങ്ങൾക്ക് കൂടുതൽ പരിഗണന നൽകുക

ഉദാഹരണം , ഫോൺ വിളിക്കുമ്പോൾ തന്നെ , അവളുടെ ഫോൺ കോൾ വെയിറ്റിഗ് ആണെന്നു കരുതുക... നിങ്ങളുടെ കോൾ കണ്ട ഉടനെ മറ്റെ കോൾ അവസാനിപ്പിച്ച് നിങ്ങളോട് സംസാരിക്കുന്നു, ശ്രദ്ധിക്കുക എല്ലാ ദിവസവും കോൾ വെയിറ്റിംഗ് ഉണ്ടെങ്കിൽ കരുതിയിരിക്കുക.
നിങ്ങളെ കാണുമ്പോൾ അവൾ അപ്പോൾ ചെയ്യുന്ന വർക്ക് ഉപേക്ഷിച്ചു നിങ്ങളുടെ സമീപത്തേക്ക് വരുന്നു. അവൾ അവളുടെ ഫ്രെൻഡ്സുമായി പോവുമ്പോൾ പെട്ടന്നു നിങ്ങളെ കണ്ടാൽ നിങ്ങളുടെ അടുത്തേക്ക് വരുന്നു .. ഇതൊക്ക ഈ കറ്റഗറിയിൽ പെടുത്താം.. പക്ഷേ എല്ലായ്പ്പോഴും ഇത് സംഭവിക്കണം എന്നില്ല, സ്വന്തം നാട്ടിൽ ഒക്കെ ആണെങ്കിൽ ഈ പരിഗണന ഒക്കെ കിട്ടി എന്നു വരില്ല. അതും പറഞ്ഞ് അവളോട് വാശിപിടിക്കാൻ പാടില്ല....
ഇതൊക്കെ കൂടാതെ കുറച്ചു കാര്യങ്ങൾ വേറെയും ഉണ്ട് , നിങ്ങളെ പറ്റി അവളോട് ആരെങ്കിലും മോശമായി പറഞ്ഞാൽ എതിർക്കുന്നു, നിങ്ങൾക്കുണ്ടാവുന്ന നേട്ടങ്ങളിൽ അവൾ അഹങ്കരിക്കുന്നു, ഇതൊക്കെ ട്രു ലവിൻ്റെ ലക്ഷണങ്ങളാണ്, അവൾ ഇങ്ങോട്ട് എത്രത്തോളം സ്നേഹിക്കുന്നു, അത്രത്തോളം നിങ്ങൾ തിരിച്ചും നല്കേണ്ടതാണ്. അല്ലങ്കിൽ നിങ്ങൾക്ക് അവളെ നഷ്ടപെട്ടേക്കാം... 

Post a Comment

Previous Post Next Post