Car Loan Interest Rates 2022
ഇക്കാലത്ത് കാറുകള്‍ വാങ്ങിക്കുന്ന ഭൂരിഭാഗം ആളുകളും ലോണുകളെയാണ് ആശ്രയിക്കുന്നത്. വിവിധ ബാങ്കുൾ വിവിധ നിരക്കിലുള്ള പലിശ നിരക്കാണ് കാര്‍ ലോണുകൾക്ക് ഈടാക്കുന്നത്. 8 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയുള്ളതും 7.30 ശതമാനം വരെ കുറഞ്ഞ പലിശ നിരക്കുള്ളതുമായ കാര്‍ ലോണുകള്‍ ഇപ്പോൾ ലഭ്യമാണ്. കാറിന്റെ ഓണ്‍റോഡ് വിലയുടെ 90 ശതമാനം മുതല്‍ 100 ശതമാനം വരെ നിങ്ങള്‍ക്ക് ലോണ്‍ എടുക്കാവുന്നതാണ്.
വിവിധ ബാങ്കുകളുടെ കാർ ലോൺ പലിശ നിരക്ക് താഴെ കൊടുത്തിരിക്കുന്നു.
കാര്‍ ലോണുകളുടെ പലിശ നിരക്ക് 7.0 ശതമാനം മുതലാണ് ആരംഭിക്കുന്നത്. ഓരോ ബാങ്കിനെയും പ്രൊസസ്സിംഗ് ഫീസ് വ്യത്യസ്ഥമായിരിക്കും. 1 മുതല്‍ 8 വര്‍ഷം വരെയാണ് സാദാരണയായി കാർ ലോണുകള്‍ അടച്ചു തീര്‍ക്കേണ്ട കാലാവധി. പ്രീ-ക്ലോഷര്‍ ചാര്‍ജ് ബാങ്കുകൾ അനുസരിച്ച് വ്യത്യാസപ്പെടും. ഇന്ത്യയില്‍ വിവിധ ബാങ്കുകള്‍ നല്‍കുന്ന കാര്‍ ലോണുകളുടെ പലിശ നിരക്ക് താഴെ കൊടുത്തിരിക്കുന്നു
എസ്ബിഐ ബാങ്ക്- 7.20 ശതമാനം മുതല്‍
ഫെഡറല്‍ ബാങ്ക്- 8.50 ശതമാനം മുതല്‍
ബാങ്ക് ഓഫ് ബറോഡ- 7.00 ശതമാനം മുതല്‍
കനറാ ബാങ്ക്- 7.30 ശതമാനം മുതല്‍
ആക്‌സിസ് ബാങ്ക്- 7.45 ശതമാനം മുതല്‍
ഐസിഐസിഐ ബാങ്ക്- 7.90 ശതമാനം മുതല്‍
എച്ച് ഡി എഫ് സി ബാങ്ക് - 7.31 ശതമാനം മുതൽ
ഓരോ ബാങ്കിലെയും പലിശ നിരക്കുകള്‍ വ്യത്യസ്തമായിരിക്കും. വായ്പ തെരഞ്ഞെടുക്കുന്നതിന് മുമ്പ് പലിശ നിരക്ക് താരതമ്യം ചെയ്യുക. കൂടാതെ പ്രൊസസ്സിംഗ് ഫീസ്, പ്രീ-ക്ലോഷര്‍ ചാര്‍ജ് എന്നിവയും താരതമ്യം ചെയ്യുക
2022ല്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച കാര്‍ ലോണുകള്‍ ഇവയാണ്:
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
വരുമാനത്തിന്റെ തെളിവുകളില്ലാതെ പ്രൊഫഷണലുകള്‍ക്കും കൃഷിക്കാര്‍ക്കും വേണ്ടിയാണ് കാര്‍ ലോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 7.20 ശതമാനം മുതലാണ് പലിശ നിരക്ക്. 84 മാസത്തെ കാലാവധിയാണ് ലോണ്‍ അടച്ചു തീര്‍ക്കാന്‍ അനുവദിച്ചിട്ടുള്ളത്. ഓണ്‍-റോഡ് വിലയുടെ 90 ശതമാനം വരെ ഫണ്ട് ലഭിച്ചേക്കാം.
- എച്ച്ഡിഎഫ്‌സി ബാങ്ക്
ആഡംബര കാറുകള്‍ക്കാണ് എച്ച്ഡിഎഫ്‌സി ബാങ്ക് പ്രധാനമായും ലോണ്‍ നല്‍കുന്നത്. 7.95 ശതമാനമാണ് പലിശ നിരക്ക്. 84 മാസത്തെ കാലാവധിയാണ് ലോണുകള്‍ അടച്ചു തീര്‍ക്കുന്നതിനായി ബാങ്ക് അനുവദിക്കുന്നത്. 3 കോടി വരെയാണ് പരമാവധി ലോണ്‍ തുക. തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓണ്‍-റോഡ് വിലയുടെ 100 ശതമാനം ഫിണ്ട് ബാങ്ക് വാദ്ഗാനം ചെയ്യുന്നുണ്ട്.
- ആക്‌സിസ് ബാങ്ക്
ആക്‌സിസ് ബാങ്ക് കൂടുതലായും ചെറിയ കാര്‍ ലോണുകളാണ് നല്‍കുന്നത്. 7.45 ശതമാനമാണ് പലിശ നിരക്ക്. 6 വർഷം വരെ കാലാവധിയാണ് ബാങ്ക് അനുവദിച്ചിട്ടുള്ളത്. ഓണ്‍-റോഡ് വിലയുടെ 100 ശതമാനം വരെ വായ്പയായി ലഭിക്കാം. ഒരു ലക്ഷം രൂപക്ക് മുകളിലാണ് ബാങ്ക് വായ്പയായി അനുവദിക്കുന്നത്. 21 വയസ് മുകളിലുള്ളവർക്ക് അപേക്ഷിക്കാം.
👉 ഫെഡറല്‍ ബാങ്ക്
വ്യക്തിഗത അപകട ഇന്‍ഷുറന്‍സുകള്‍ക്കായാണ് ഫെഡറല്‍ ബാങ്ക് ലോണ്‍ അനുവദിക്കുന്നത്. 8.90 ശതമാനം മുതലാണ് പലിശ നിരക്ക്. 84 മാസത്തെ കാലാവധിയാണ് ബാങ്ക് നല്‍കുന്നത്. ലോണിനായി വരുമാന രേഖകളൊന്നും തന്നെ ഹാജരാക്കേണ്ടതില്ല. എക്‌സ് ഷോറൂം വിലയുടെ 100 ശതമാനം വരെ ലോണ്‍ തുക ലഭിക്കും. വ്യക്തികൾ, സോൾ പ്രൊപ്രൈറ്റർഷിപ്പുകൾ, പങ്കാളിത്ത സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വായ്പ തിരിച്ചടയ്ക്കുന്നതിന് മതിയായ / സ്ഥിര വരുമാനമുള്ള മറ്റേതെങ്കിലും നിയമാനുസൃത സ്ഥാപനങ്ങൾ. എന്നിവർക്കാണ് ലോൺ അനുവദിക്കുക
👉 കാനറാ ബാങ്ക്
പുതിയ കാറുകള്‍ക്കും പഴയ കാറുകള്‍ക്കും കുറഞ്ഞ പലിശ നിരക്കിലുള്ള ലോണുകളാണ് കനറാ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 7.60 ശതമാനം മുതലാണ് പലിശ നിരക്ക്. 84 മാസത്തെ കാലാവധിയാണ് അനുവദിച്ചിട്ടുള്ളത്. ഓണ്‍-റോഡ് വിലയുടെ 90 ശതമാനം വരെ നല്‍കാം. സ്ത്രീകള്‍ക്ക് കുറഞ്ഞ പലിശ നിരക്കും ബാങ്ക് അനുവദിക്കുന്നുണ്ട്.
👉 ഐസിഐസിഐ ബാങ്ക്
100 ശതമാനം ഓണ്‍-റോഡ് ഫിനാന്‍സ് ആണ് ഐസിഐസിഐ ബാങ്ക് നല്‍കുന്നത്. 7.85 ശതമാനമാണ് പലിശ നിരക്ക്. 84 മാസത്തെ കാലാവധിയാണ് ഐസിഐസിഐ ബാങ്ക് ലോണ്‍ അടച്ചു തീര്‍ക്കാന്‍ നല്‍കുന്നത്. വാഹനത്തിന്റെ മോഡല്‍, ചെലവ്, കാര്‍ വാങ്ങുന്ന ആളുടെ പ്രൊഫൈല്‍ മുതലായ കാര്യങ്ങളെ ആശ്രയിച്ചാണ് വായ്പ തുക നല്‍കുക. നേരത്തെ യോഗ്യത നേടിയവര്‍ക്കും അംഗീകാരം നല്‍കിയ കസ്റ്റമേഴ്‌സിനും ഓഫറും ലഭിക്കും.
Documents Required and Eligibility Criteria for Car Loan
👉 21 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
👉 മിനിമം മാസവരുമാനം 20000 രൂപയെങ്കിലും ഉണ്ടായിരിക്കണം.
👉 ഇപ്പോഴുള്ള ജോലിയിൽ പ്രവേശിച്ചിട്ട് കുറഞ്ഞത് 1 വര്‍ഷം തികഞ്ഞിരിക്കണം.
👉സര്‍ക്കാര്‍ സ്ഥാപനത്തിലോ സ്വകാര്യ കമ്പനിയിലോ ജോലി ചെയ്യുന്നവരോ സ്വയംതൊഴില്‍ ചെയ്യുന്നവരോ ആയിരിക്കണം
നിങ്ങളുടെ യോഗ്യത തെളിയിക്കാന്‍ സമര്‍പ്പിക്കേണ്ട രേഖകള്‍:
👉 ആധാര്‍
👉 ഡ്രൈവിങ് ലൈസന്‍സ്
👉 വോട്ടര്‍ ഐഡി കാര്‍ഡ്
👉 പാന്‍ കാര്‍ഡ്
👉 പാസ്‌പോര്‍ട്ട്
👉 ശമ്പള സർട്ടിഫിക്കറ്റ് (സ്ഥിരവേതനമുള്ള ജീവനക്കാരനാണെങ്കിൽ)
👉 ഏറ്റവും പുതിയ ആദായ നികുതി റിട്ടേണുകള്‍
👉6 മാസം മുമ്പത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്
👉 റേഷന്‍ കാര്‍ഡ്
👉 യൂട്ടിലിറ്റി ബില്ലുകള്‍
👉 ഫോം 16
കാര്‍ ലോണിന്റെ സവിശേഷതകളും നേട്ടങ്ങളും
👍 നിങ്ങളുടെ കൈയില്‍ പണമില്ലെങ്കില്‍ കാര്‍ വാങ്ങാന്‍ ഇത് സഹായിക്കുന്നു.
👍 മിക്ക കാര്‍ ലോണുകളും ഓണ്‍-റോഡ് വിലയ്ക്ക് ധനസഹായം നല്‍കുന്നു.
👍 ചില ബാങ്കുകൾ കാര്‍ ലോണുകള്‍ക്ക് ഓണ്‍-റോഡ് വിലയുടെ 100 ശതമാനം ഫണ്ടിങ് നല്‍കുന്നുണ്ട്.
👍 ചില ബാങ്കുകള്‍ കോടിക്കണക്കിന് രൂപയുടെ ലോണുകള്‍ അനുവദിക്കുന്നതുകൊണ്ട്, നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാറുകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുന്നതാണ്.
👍 ഇന്ത്യയിലെ കൂടുതല്‍ കാര്‍ ലോണുകളും സുരക്ഷിത വായ്പകളാണ്. ലോണിന്റെ സെക്യൂരിറ്റി ആയി കാര്‍ മാറുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
👍 കാര്‍ ലോണ്‍ എടുക്കുന്നത് സാധാരണയായി ലളിതമാണ്. ക്രെഡിറ്റ് സ്‌കോറുകളില്‍ കുറവുകളുള്ളവര്‍ക്കും കാര്‍ വാങ്ങിക്കാം. എന്നിരുന്നാലും ഓരോ ബാങ്കിലും മാനദണ്ഡങ്ങൾ വ്യത്യസ്തമായിരിക്കും.
👍 ഇന്ത്യയിലെ കാര്‍ ലോണുകള്‍ക്ക് നിശ്ചിത പലിശ നിരക്ക് ഉണ്ടാകും. അതുകൊണ്ടുതന്നെ പ്രതിമാസം തിരിച്ചടയ്‌ക്കേണ്ട ഒരു നിശ്ചിത തുക നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നുണ്ട്.
👍 ലോണുകൾ നൽകുന്ന ബാങ്കുകള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. അതിനാല്‍, കുറഞ്ഞ ലോണ്‍ ലഭിക്കുന്നതിന് ഉയര്‍ന്ന സ്‌കോര്‍ ലഭിക്കും.
👍 പുതിയ കാറുകള്‍ക്ക് വേണ്ടി മാത്രമല്ല ലോണുകള്‍, ഒരു യൂസ്ഡ് കാര്‍ ലോണും നിങ്ങളെ പ്രീ-ഓണ്‍ഡ് കാര്‍ വാങ്ങാന്‍ സഹായിക്കും.
എങ്ങനെയാണ് കാര്‍ ലോണുകളുടെ ഇഎംഐ കണക്കാക്കുന്നത്?
👍 ലോണ്‍ തുക
👍 പലിശ നിരക്ക്
👍 ലോണിൻ്റെ കാലാവധി
👍 പ്രൊസസ്സിംഗ് ഫീസ്
നിങ്ങളുടെ കാര്‍ ലോണ്‍ തുക കൂടുംതോറും ഇഎംഐ കൂടുതലായിരിക്കും. അതുപോലെ ലോണിന്റെ കാലാവധി കുറയുംതോറും ഇഎംഐയും കൂടും. നിങ്ങള്‍ക്ക് താങ്ങാനാവുന്ന ഇഎംഐയും കാലാവധിയും കണ്ടെത്താന്‍ കാര്‍ ലോണ്‍ ഇഎംഐ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് പരിശോധിക്കാം.
Post a Comment