പ്രണയവും പ്രണയത്തേ തോൽപ്പിക്കാൻ ശ്രമിക്കുന്ന മരണവും

പ്രണയവും പ്രണയത്തേ തോൽപ്പിക്കാൻ ശ്രമിക്കുന്ന മരണവും


ഞാൻ ആദ്യമായി കണ്ടത് അമ്പലത്തിൽ വെച്ചാണ്. ആദ്യ നോട്ടത്തിൽ തന്നെ എനിക്കവളെ ഇഷ്ടപ്പെട്ടു.... എനിക്കവളെ കിട്ടുമെന്ന് ഞാൻ ചിന്തിച്ചിട്ട് പോലും ഇല്ല. വെള്ള ചൂരിദാർ ഇട്ട സുന്ദരി... പൂച്ചകണ്ണുകൾ.. കണ്ണട ... ഞാൻ ഒരിക്കൽ പോലും കരുതിയില്ല അവളെൻ്റെ ജീവനാകുമെന്ന്... മണിക്കൂറുകളോളം നീണ്ട ഫോൺ വിളികളാവും ഞങ്ങളെ അത്രയേറെ അടുപ്പിച്ചത്. അവളുടെ ശബ്ദം ഒരു നേരം കേട്ടില്ലെങ്കിൽ ഉറക്കം വരാതെ ആയി... പ്രേമം എന്നത് വല്ലാത്ത ഒരു ലഹരി ആണോ ....ചിലർക്ക് ജീവൻ തന്നെ നഷ്ടമാകുന്ന ലഹരി.... അവർ ആദ്യമായി തേച്ചപ്പോഴാണ് ഞാൻ അവളെ അത്രക്ക് സ്നേഹിച്ചിരുന്നു എന്ന് മനസിലാക്കിയത്. ഉണ്ണാറില്ല, ഉറങ്ങാറില്ല, ആകെ ഒരു മൂകത ആയിരുന്നു അപ്പോൾ..

കണ്ണടച്ചാൽ അവളുടെ മുഖം. ഒരു മാസത്തോളം നീണ്ടു നിന്നു ആ പിണക്കം.
എനിക്ക ഉറപ്പാണ് അവൾക്ക് എന്നോട് എന്തെ ങ്കിലും ഒരു ഇഷടം കാണും അല്ലാണ്ട് അവൾ തിരിച്ച് വരില്ലല്ലോ.. പാവമാണവൾ എനിക്ക് അവളെ പൊന്നു പോലെ നോക്കണം എന്നുണ്ട് ... എന്താണാവോ അതിനുള്ള വരുമാനം മാത്രം തന്നില്ല ദൈവം... എന്നും ചിലവുകൾ മാത്രം ... ഇന്നും അവൾ ആശുപത്രിയിലാണ് ... പ്രസവിച്ച് 6 ദിവസം മാത്രം കുഞ്ഞിനെ വീണ്ടും അഡ്മിറ്റ് ആക്കി.. ഇന്നലെ അവളുടെ കൂടെ ഉണ്ടായിരുന്നു... പാവം നെട്ടോട്ടമായിരുന്നു.  ഇന്നു രാത്രിയും അവിടം പോവണമെന്നുണ്ട്..... എത്രകാലം അവളുടെ കൂടെ ജീവിക്കാൻ പറ്റുമെന്ന് അറിയില്ല... മരണം എന്നെ കൈ നീട്ടി വിളിക്കുന്നതുപോലെ ഒരു തോന്നൽ.. എന്തായാലും മരണത്തിനു അടിമപ്പെടാൻ അല്ലല്ലോ അവളെ എനിക്ക് തന്നത്... ഞാൻ മരിക്കണമെങ്കിൽ അവൾ എന്നെ കൊല്ലണം .... ലൌവിൽ സക്സസ് ആയവർക്ക് ഇത്രയും സങ്കടമുണ്ടെങ്കിൽ പരാജയപ്പെട്ടവൻ്റെ അവസ്ഥ എന്തായിരിക്കും...

Post a Comment

Previous Post Next Post