പ്രണയം ഒരു നൊമ്പരമാവുകയാണോ

പ്രണയം ഒരു നൊമ്പരമാവുകയാണോ


അവളോട് ഉള്ള സ്നേഹം കൊണ്ടാവാം ചിലപ്പോൾ ഞാൻ ഇപ്പൊഴും ജീവിച്ചിരിക്കുന്നത്. ചിലർ അങ്ങനെ ആണ് ജീവനോളം സ്നേഹിക്കും അവളെ ... ചിലപ്പോൾ ആ സ്നേഹം വെറുതെ ആവുമോ എന്നറിയില്ല. 

               എയ് അങ്ങനെ ആണങ്കിൽ അവൾ ഇറങ്ങി വരുമോ.. എൻ്റെ കൂടെ ... എത്ര കഷ്ടപ്പാട് ആണങ്കിലും എന്താ എനിക്കവളെ കിട്ടിയില്ലേ..

ശരിക്കും അവൾ എങ്ങനെ ആണ് എൻ്റെ കൂടെ ഇറങ്ങി വന്നത് ചിലപ്പോൾ അവളുടെ പേടി ആയിരിക്കും എല്ലാത്തിനും കാരണം. ചിലപ്പോൾ എനിക്കവളെ ലഭിച്ചില്ലെങ്കിൽ എന്നേ ഞാൻ മരിച്ചേനെ... ശരിക്കും ഞാൻ എന്തിനാണ് അവളെ ഇത്രക്ക് പ്രണയിച്ചത്. എന്തിനാണെന്ന് എനിക്ക് തന്നെ അറിയില്ല. എന്താണെന്ന് അറിയില്ല മരണം എന്നെ വിളിക്കുന്നത് പോലെ തോനുന്നു.... ഇല്ല ഞാൻ മരിക്കില്ല.. അവളെയും വിട്ട് ഞാൻ എവിടേക്കും പോവില്ല...

Post a Comment

Previous Post Next Post