Late Night Love
ചില നേരങ്ങളിൽ അവൾ മാത്രമായിരിക്കും ഓർമകളിൽ ... പ്രത്യേകിച്ച് രാത്രികളിൽ അവൾ കൂടെ ഇല്ലാത്ത രാത്രികൾ തള്ളി നീക്കാൻ കഷ്ടപാട് തന്നെയാണ് .. അവളുടെ ചുടുചുoമ്പനത്തിനായി മോഹിക്കുകയാണ് ... അവൾ കൂടെയുള്ളപ്പോൾ കിട്ടാറുള്ള ചുംമ്പനങ്ങൾ ഇപ്പോൾ ഈ തണുത്ത രാത്രിയിൽ വല്ലാതെ മോഹിപ്പിക്കുന്നു...
ഇനി അവൾ അരികിലേക്കെത്താൻ ഇനിയും രണ്ട് മാസം കാത്തിരിക്കുക തന്നെ വേണം.. എന്തിനാണ് അവളെ ഞാൻ ഇത്രയേറെ സ്നേഹിക്കുന്നത് ഞാൻ എന്നോട് തന്നെ ചോദിച്ചു.. അവളുടെ സൗന്ദര്യം ആണോ .. അറിയില്ല.. പ്രണയം എന്നും ഒരു നൊമ്പരമാണ്.
إرسال تعليق