പ്രേമം ഇത്രക്ക് തീവ്രമാവുന്നത് എന്തു കൊണ്ടാണ്

പ്രേമം ഇത്രക്ക് തീവ്രമാവുന്നത് എന്തു കൊണ്ടാണ്


പ്രണയം അനശ്വരമാണ്.... അവൾ ഇല്ലാതെ ഉറങ്ങാൻ പറ്റില്ല... ഉണ്ണാൻ പറ്റില്ല...  അവൾ വിട്ട് പോവുമോ എന്ന പേടി വേറയും..എന്നാലും  പ്രിയേ ഞാൻ എന്തിനാണ് ഇത്രയും നിന്നെ സ്നേഹിക്കുന്നത്..
കല്ല്യാണം കഴിഞ്ഞ് 2 വർഷമായി എന്നിട്ടും എനിക്ക് നിന്നെ കാണാതിരിക്കുമ്പോൾ വിങ്ങൽ ആണ്... അവൾ വേറെ എവിടെയും പോയതല്ല. അവൾ പ്രസവിച്ചു കിടക്ക ലാണ്. പ്രണയ വിവാഹമായിരുന്നു... അവളുടെ വീട്ടുകാർക്ക് താല്പര്യം ഇല്ലായിരുന്നു.. ഞങ്ങളുടെ കല്ലാണത്തിനു. ഒടുവിൽ ഒരു കുഞ്ഞു പിറന്നപ്പോൾ അവരുടെ മനസുമാറി എന്ന വേണം  കരുതാൻ... അവളെ കൂട്ടികൊണ്ട് പോവാൻ നാളെ അവർ വരും..

എന്റെ പ്രിയതമയെ ഒരു നോക്കു കാണാൻ ഈ രാത്രിയിൽ ഞാൻ ആശിച്ചു പോവുന്നു...
അടുത്തില്ലാത്ത പോഴാണ് പ്രേമം അതിന്റെ മൂർധാവിൽ എത്തുന്ന തെന്ന് ഞാൻ ഇന്നു മനസിലാക്കി. ഈ രാത്രിയുടെ യാമങ്ങൾ ഞാൻ തള്ളി നീക്കുകയാണ് അവളെ കാണാൻ .. ഓരോ സെക്കന്റും ഓരോ മണിക്കൂറുകളായി തോന്നുകയാണ്. "എനിക്ക് നീ ഇല്ലാതെ ജീവിക്കാൻ പറ്റാതായോ" .. .. ഞാൻ എന്നോട് തന്നെ ചോദിച്ചു..

Post a Comment

Previous Post Next Post