ദിവസങ്ങൾ കഴിയുന്നത് തോറും അമിത ടെൻഷൻ കൊണ്ടോ വെള്ളം ശരിയല്ലാത്ത കൊണ്ടോ മുടി മുഴുവൻ കൊഴിയാൻ തുടങ്ങി. ഭാര്യ ആണെങ്കിൽ ഒരു വൃത്തിയും വെടിപ്പുമില്ലാത്ത നടപ്പ് ആണ്, ജോലി കഴിഞ്ഞ് വീട്ടിൽ വന്നാൽ വെറും ഫോൺ നോക്കി ഇരിക്കും , ഫുഡ് ആക്കില്ല, അടിച്ച് വാരില്ല കുളിക്കില്ല, അലക്കില്ല, പാത്രം കഴുകി വെക്കില്ല, എനിക്ക് ദിവസം കഴിയുന്നതിന് അനുസരിച്ച് ജീവിക്കാൻ ഉള്ള ആഗ്രഹം കുറഞ്ഞ് വന്ന് തുടങ്ങി. എൻ്റെ ജീവിതം അവസാനം ആയോ എന്നൊരു സംശയം ഉണ്ട്.
വാടക വീട്ടിൽ ആണ് താമസം , purifier കേട് ആയി പുതിയത് വാങ്ങാൻ വിചാരിച്ച് , പക്ഷെ വീട് മാറുന്നത് ആണ് നല്ലത് എന്ന് തോന്നി. എൻ്റെ വീട്ടിലേക്ക് തിരികെ പോവാൻ അമ്മ പറയുന്നുണ്ട്. പക്ഷേ ഭാര്യക്ക് തീരെ താല്പര്യം ഇല്ല. അങ്ങോട്ട് പോവാൻ. വാടകക്ക് ഒറ്റക്ക് നിൽകാൻ ആണെങ്കിൽ എനിക്കും ഇപ്പൊ താൽപര്യം ഇല്ല. അവൾക്ക് ആണേൽ അവളുടെ കാര്യം നോക്കാൻ കൂടി മടി. കുളിക്കുക പോലും ഇല്ല. അഴുകിയ ഡ്രസ് ഇട്ട് ഉറങ്ങും. മണത്തിട്ട് ഉറങ്ങാൻ പറ്റില്ല. അവള് മുമ്പ് വർക്ക് ചെയ്ത ഫിനാൻസ് കമ്പനി പൊട്ടിയപ്പോ അവള് ഡിപ്രേഷനിലേക്ക് വീണത് ആണോ അറിയില്ല. അവള് ഇങ്ങനെ താളം തെറ്റി പോവാൻ കാരണം . എന്നാലും അവള് ജീവൻ ആണ് എനിക്ക്. എന്നെങ്കിലും അവള് ഇതൊക്കെ വായിക്കും എന്ന് കരുതുന്നു.
സ്വസ്ഥതയും മാനസിക നില തെറ്റുന്നതും ആയിരുന്നു ഈ അവസാന വർഷം.
Post a Comment